മുംബൈയിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ തീപിടിത്തം: ഏഴ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

  • 15
    Shares

മുംബൈയിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ തീപിടിത്തം. അപകടത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ചെമ്പൂർ തിലക് നഗറിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നാണ് തീ പടർന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പുലർച്ചെയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. മരിച്ചവരിൽ നാല് പേരും 75 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.

തീ കത്തിപ്പടരുമ്പോഴും ഓടി രക്ഷപ്പെടാൻ സാധിക്കാതെ പോയതാണ് ഇവരെ മരണത്തിലേക്ക് നയിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്കും പരുക്കേറ്റു. കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന പരിശോധന തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *