മുംബൈയിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി

മുംബൈയിലെ ഡോഗ്രിയിൽ നാലുനില കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം പതിനാലായി. ഗുരുതരാവസ്ഥയിൽ എട്ട് പേർ ചികിത്സയിലുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്

സൗത്ത് മുംബൈയിലെ നിഷാൻപാടെ തെരുവിലാണ് പതിനഞ്ച് കുടുംബങ്ങൾ താമസിച്ചിരുന്ന നാലുനില കെട്ടിടം തകർന്നുവീണത്. അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ ബിഎംസി അധികൃതർ നോട്ടീസ് നൽകിയിരുന്നുവെങ്കിലും താമസക്കാർ അനുസരിച്ചിരുന്നില്ല.

നൂറ് വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നതായി മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *