മദ്യം നൽകാം, സി സി ടി വി വേണ്ട, നർത്തകിമാർക്ക് പണവും നൽകാം; ഡാൻസ് ബാറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

  • 20
    Shares

ഡാൻസ് ബാറുകൾക്ക് നിയന്ത്രണമേർപ്പെടുത്തി മഹരാഷ്ട്ര സർക്കാർ കൊണ്ടുവന്ന നിയമത്തിൽ സുപ്രീം കോടതി ഇളവ് വരുത്തി. നിയന്ത്രണം നിരോധനമായി മാറരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളവ്. ഡാൻസ് ബാറുകളിൽ സിസിടിവി വേണ്ടെന്നും മദ്യം വിതരണം ചെയ്യാമെന്നും കോടതി ഉത്തരവിൽ പറയുന്നു

നർത്തകിമാർക്ക് പണം നൽകാമെന്നും കോടതി പറഞ്ഞു. എന്നാൽ നർത്തകിമാരുടെ ദേഹത്തേക്ക് പണം വലിച്ചെറിയരുത്. ഡാൻസ് ബാറുകൾ വൈകുന്നേരം ആറ് മണി മുതൽ 11.30 വരെയെ പ്രവർത്തിക്കാവു. വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും ഒരു കിലോമീറ്റർ അകലം പാലിച്ച് മാത്രമേ ഡാൻസ് ബാറുകൾക്ക് ലൈസൻസ് നൽകാവുവെന്നും കോടതി വ്യക്തമാക്കി.

2016ലാണ് മഹാരാഷ്ട്ര സർക്കാർ ഡാൻസ് ബാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാർ സദാചാര പോലീസ് ചമയുകയാണോയെന്നും കോടതി ചോദിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *