മുംബൈയിൽ ട്രെയിന് നേരെ മുളകുപൊടി എറിഞ്ഞു; കണ്ണുനീറി പുകഞ്ഞിട്ടും യാത്ര പൂർത്തിയാക്കി ലോക്കോ പൈലറ്റ്

Loading...
  • 147
    Shares

മുംബൈ ലോക്കൽ ട്രെയിൻ ലോക്കോ പൈലറ്റിന് നേരെ മുളകു പൊടി ആക്രമണം. സിഎംഎസ്ടി-തിത് വാല ട്രെയിൻ കൽവ സ്റ്റേഷൻ പിന്നിട്ട സമയത്താണ് ലോക്കോ പൈലറ്റ് ലക്ഷ്മൺ സിംഗിന് നേരെ അജ്ഞാതർ മുളകുപൊടി എറിഞ്ഞത്. കണ്ണു നീറി പുകഞ്ഞിട്ടും ലക്ഷ്മൺ പക്ഷേ വണ്ടി നിർത്തിയില്ല. 18 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പ്രാഥമിക ശുശ്രൂഷ തേടിയത്.

തിരക്കേറിയ സമയമായതിനാൽ വണ്ടി നിർത്തിയിടുന്നത് യാത്രക്കാരെയും മറ്റ് സർവീസുകളെയും ബാധിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ലക്ഷ്മൺ സിംഗ് ഇതിന് തുനിയാതിരുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് അടുത്ത റെയിൽവേ സ്റ്റേഷനായ മുംബ്രയിൽ സ്റ്റേഷൻ മാസ്റ്റർ അടക്കം എത്തിയെങ്കിലും മറ്റൊരു ലോക്കോ പൈലറ്റിനെ കണ്ടെത്തുക പ്രായോഗികമായിരുന്നില്ല. എന്നാൽ താൻ തന്നെ വണ്ടി ഓടിക്കാമെന്ന് ലക്ഷ്മൺ സിംഗ് അറിയിക്കുകയായിരുന്നു

ഓരോ സ്‌റ്റേഷനെത്തുമ്പോഴും കണ്ണിൽ വെള്ളമൊഴിച്ച് ലക്ഷ്മൺ സിംഗ് പിടിച്ചുനിന്നത്. അരമണിക്കൂർ യാത്രക്ക് ശേഷം കല്യാൺ സ്റ്റേഷനിലെത്തിയപ്പോഴാണ് പകരം ലോക്കോ പൈലറ്റ് എത്തിയത്. ലക്ഷ്മൺ സിംഗിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ മധ്യ റെയിൽവേ അധികൃതർ ലക്ഷ്മൺ സിംഗിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *