സൗന്ദര്യവത്ക്കരിച്ച് പുത്തൻ രൂപത്തിലേക്ക് മാറാനൊരുങ്ങുന്ന മുംബൈ തെരുവുകൾ

  • 39
    Shares

മുംബൈ: മുംബൈ നഗരത്തിലെ തെരുവുകളെ നിറച്ചാർത്തുകളാൽ അലങ്കരിക്കുവാൻ തയ്യാറെടുത്ത് അധികൃതർ. സൂചി കുത്താൻ പോലും ഇടമില്ലാതെ ദരിദ്രർ തിങ്ങി പാർത്തിരുന്ന തെരുവുകളിലെ കുടിലുകളെ സൗന്ദര്യവത്കരിക്കാനുള്ള ശ്രമങ്ങളിലാണ് നഗരസഭാ അധികൃതർ.

കാലങ്ങളായി വെള്ളം കെട്ടി കിടക്കുന്ന, മാലിന്യം നിറഞ്ഞ തോടുകളും വൃത്തിയില്ലാത്ത റോഡുകളും രോഗങ്ങൾ പടർന്നുപിടിച്ച് അവശരായ കുട്ടികളും എല്ലാം കൂടി ഇന്ത്യയുടെ ഒരു നെഗറ്റീവ് മുഖമാണ് മുംബൈ തെരുവുകൾ. എന്നാൽ പുതിയ പദ്ധതിയിലൂടെ ചേരികളുടെ മുഖഛായ മാറും. വീടുകൾക്കെല്ലാം പല നിറങ്ങൾ പൂശുക, മാലിന്യ നിർമാർജനവും പാതകളും മറ്റ് പ്രദേശങ്ങളും വൃത്തിയാക്കലും പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രശസ്ത കലാകാരിയും സാമൂഹിക പ്രവർത്തകയുമായ റൂബിൾ നാഗിയുടെ നേതൃത്വത്തിലാണ് തെരുവുകളുടെ മുഖം മാറ്റൽ പ്രവർത്തനങ്ങൾ നടക്കുന്നത്. മുംബൈയിലെയും താനെയിലെയും 13 ഓളം തെരുവുകൾ ഇത്തരത്തിൽ നിറമണിഞ്ഞു കഴിഞ്ഞു. ധോബി ഗാട്ട്, അംബേദ്കർ നഗർ, കാമാത്തിപുര തുടങ്ങിയ തെരുവുകൾ ഇന്ന് ഭംഗിയുള്ളതായി മാറി. തെരുവ് എന്നുപറയുമ്പോൾ തന്നെ മനസ്സിലേക്ക് ഭംഗിയുള്ള ചിത്രം കടന്നുവരാനുള്ള ശ്രമത്തിലാണ് ഇവർ. ‘മിസാൽ മുംബൈ’ എന്നാണ് ഈ ദൗത്യത്തിന് ഇവർ നൽകിയിരിക്കുന്ന പേര്. ഇതുവരെ 24,000 വീടുകൾക്ക് നിറം പൂശിക്കഴിഞ്ഞു.

മതിലുകളിലും മറ്റിടങ്ങളിലും പല ചിത്രങ്ങൾ വരച്ച് മനോഹരമാക്കി കൊണ്ടിരിക്കുകയാണ് നാഗിയും സംഘവും. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മെഡിക്കൽ ക്യാംപുകളും നാഗിയുടെ എൻജിഒ നടത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ തെരുവുകളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപിക്കാൻ ഒരുങ്ങുകയാണ് നാഗിയും സംഘാംഗങ്ങളും.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *