ഓട്ടത്തിനിടെ ട്രെയിന്റെ എൻജിനും കോച്ചുകളും വേർപെട്ടു; വഴിമാറിയത് വൻ ദുരന്തം

  • 28
    Shares

ഓട്ടത്തിനിടെ മുംബൈയിൽ ട്രെയിന്റെ എൻജിനും കോച്ചുകളും വേർപെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൻമാദ്-പഞ്ചവടി എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനും കോച്ചുകളുമാണ് വേർപെട്ടത്. കല്യാൺ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം

മൻമാദിൽ നിന്ന് സി എസ് ജി ടെർമിനൻസിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ യാത്ര അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് അപകടത്തിൽപ്പെട്ടത്. പതിനഞ്ച് കോച്ചുകളുണ്ടായിരുന്ന വണ്ടിയുടെ എൻജിനും മൂന്ന് കോച്ചുകളുമാണ് വേർപെട്ട് അൽപദൂരം സഞ്ചരിച്ചത്. മറ്റ് 12 കോച്ചുകൾ പാളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *