നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് പണം തട്ടി; ബിജെപി ജനറൽ സെക്രട്ടറിക്കെതിരെ കേസ്

  • 11
    Shares

പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ കള്ള ഒപ്പിട്ട് പണം തട്ടിയ ബിജെപി ജനറൽ സെക്രട്ടറി പി മുരളീധര റാവു അടക്കം ഒമ്പത് പേർക്കെതിരെ കേസ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് മുരളീധര റാവു. നിർമല സീതാരാമൻ വ്യവസായ മന്ത്രിയായിരുന്ന സമയത്താണ് സംഭവം നടന്നത്.

വഞ്ചനക്കും വ്യാജ രേഖ ചമച്ചതിനുമാണ് ബിജെപി നേതാക്കൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഹൈദരാബാദ് സ്വദേശികളുടെ പരാതിയിലാണ് കേസ്. ഫാർമസ്യൂട്ടിക്കൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് 2.17 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. നിർമല സീതാരാമന്റെ ഒപ്പിട്ട് നിയമന കത്ത് കാണിച്ചാണ് പണം തട്ടിയത്.

നിയമനം ലഭിക്കാതെ വന്നപ്പോൾ പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ മുരളീധര റാവു അടക്കമുള്ള ബിജെപിക്കാർ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷമാണ് പ്രവർണ റെഡ്ഡി, ഭാര്യ മഹിപാൽ റെഡ്ഡി എന്നിവർ കോടതിയെ സമീപിച്ചതും കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *