മുത്തലാഖ് ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചക്ക്; ബിജെപി അംഗങ്ങൾക്ക് വിപ്പ്

  • 11
    Shares

മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബില്ലിൽ ഇന്ന് ലോക്‌സഭയിൽ ചർച്ച നടക്കും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ചർച്ചയുമായി സഹകരിക്കുമെന്ന് കോൺഗ്രസും അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റ് നടപടികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ തീരുമാനം.

മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് കേന്ദ്രം ലോക്‌സഭയിൽ അവതരിപ്പിച്ചത്. ലോക്‌സഭയിൽ ബിൽ പാസാകുമെങ്കിലും രാജ്യസഭ കടക്കാനാകില്ല. കോൺഗ്രസ് ബില്ലിനെ പിന്തുണക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഒറ്റയടിക്ക് വിവാഹ ബന്ധം വേർപെടുത്തുന്ന പുരുഷന് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ബില്ലാണ് ലോക്‌സഭ ചർച്ചക്ക് എടുക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *