മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ; എതിർക്കുമെന്ന് വ്യക്തമാക്കി ഭൂരിപക്ഷമുള്ള പ്രതിപക്ഷം

  • 12
    Shares

മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്‌സഭയിൽ ബിൽ പാസായ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് മുന്നിലുള്ള അവസാന കടമ്പയാണ് രാജ്യസഭ. അതേസമയം രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ അംഗങ്ങളോടും സഭയിൽ ഹാജരാകാൻ കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.

പുതിയ ബില്ലും ഓർഡിനൻസും തള്ളിക്കളയണമെന്ന് കോൺഗ്രസ് നിരാകരണ പ്രമേയം അവതരിപ്പിക്കും. ബില്ലിനെ കൂടുതൽ പരിശോധനക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *