പ്രതിപക്ഷ ബഹളം: മുത്തലാഖ് ബിൽ പരിഗണിക്കാനാകാതെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷ ബഹളത്തെ തുടർന്ന് മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ സാധിച്ചില്ല. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമന്നാവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഇടതു എംപിമാർ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് കത്ത് നൽകിയിരുന്നു. ഭരണകക്ഷിയായ ജെഡിയു ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഇത് അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെ എഐഡിഎംകെ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചു.