മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസായി; 245 പേർ അനുകൂലിച്ച് വോട്ട് ചെയ്തു

  • 19
    Shares

മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസായി. കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. 245 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 11 പേർ എതിർത്തു. സിപിഎമ്മും എൻ കെ പ്രേമചന്ദ്രനും എതിർത്ത് വോട്ട് ചെയ്തു.

കോൺഗ്രസിനെ കൂടാതെ എഡിഎംകെ, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഓർഡിനൻസിനെതിരായ എൻ കെ പ്രേമചന്ദ്രന്റെ പ്രമേയം സ്പീക്കർ തള്ളി. മുത്തലാഖ് ക്രിമിനൽ കുറ്റമാണെന്ന ഭേദഗതി എടുത്തു കളയണമെന്ന ആവശ്യം വോട്ടെടുപ്പിൽ തള്ളി. ഒമ്പത് വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളത്.

ബിൽ പിൻവലിക്കണമെന്നും മതപരമായ കാര്യങ്ങളിൽ ഇടപെടരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *