600ലധികം തവണ ട്രാഫിക് റൂൾ തെറ്റിച്ച സ്‌കൂട്ടിക്ക് പിഴ 63,500 രൂപ; വാഹനം വിറ്റാൽ കിട്ടില്ല ഇത്രയും തുക

Loading...
  • 57
    Shares

ഗതാഗത നിയമം ലംഘിച്ച് വിലസി നടന്ന സ്‌കൂട്ടറിന് പിഴയിട്ട് പിഴയിട്ട് ഒടുവിൽ വെട്ടിലായത് മൈസൂർ പോലീസായിരുന്നു. പലതവണകളിലായി 635 തവണയാണ് ഹോണ്ട ആക്ടീവ സ്‌കൂട്ടർ ഗതാഗത നിയമം തെറ്റിച്ച് മൈസൂർ നഗരത്തിലൂടെ പാഞ്ഞത്. കഴിഞ്ഞ ദിവസം പരിശോധനയിൽ വാഹനം കുടുങ്ങിയതോടെയാണ് പോലീസ് വെട്ടിലായത്

വാഹനം ഓടിച്ച വ്യക്തി ഹെൽമറ്റ് ധരിക്കാത്തതിനാണ് പോലീസ് വണ്ടി തടഞ്ഞത്. പെറ്റി അടക്കാൻ വേണ്ടി വണ്ടിയുടെ നമ്പറും മറ്റും പരിശോധിച്ചതോടെ മുമ്പ് വാഹനം നടത്തിയ ഗതാഗത ലംഘനങ്ങളുടെ പരമ്പര തന്നെ പോലീസിന് മുന്നിലെത്തി. ഇതിനിടയിൽ വാഹനമോടിച്ചിരുന്നയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു

വിവിധ നിയമലംഘനങ്ങളിലായി പോലീസ് ഇതുവരെ ഈ വാഹനത്തിന് പിഴയിട്ടത് 63,500 രൂപയാണ്. പക്ഷേ വാഹനമിപ്പോൾ പോലീസിന്റെ തലയിലാകുകയും ചെയ്തു. വാഹനത്തിന് ആണെങ്കിൽ യഥാർഥ ഉടമസ്ഥനുമില്ല. ആർ ടി ഒ രേഖകൾ പ്രകാരമുള്ള ഉടമക്ക് നോട്ടീസ് അയച്ച് കാത്തിരിക്കുകയാണ് പോലീസ്. പക്ഷേ രേഖകളിൽ ഉടമസ്ഥന്റെ പേര് മാറ്റാതെ വിറ്റ വാഹനമാണിതെന്നാണ് സംശയം.

ഈ വാഹനം ലേലത്തിൽ വിറ്റാൽ പോലും പിഴയിട്ടതിന്റെ പകുതി പോലും ലഭിക്കില്ല. 2015 മോഡൽ സ്‌കൂട്ടറാണിത്

 




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *