മാധ്യമപ്രവർത്തകൻ നക്കീരൻ ഗോപാലൻ അറസ്റ്റിൽ; രാജ്യദ്രോഹ കുറ്റം ചുമത്തി

  • 6
    Shares

മാധ്യമപ്രവർത്തകനും നക്കീരൻ മാഗസിൻ എഡിറ്ററുമായ ഗോപാലനെ അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഗോപാലനെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ഗവർണർ ബൻവരിലാൽ പുരോഹിതിന്റെ ഓഫീസിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹ കുറ്റമാണ് നക്കീരൻ ഗോപാലിനെതിരെ ചുമത്തിയത്. നിർമലാ ദേവി കേസുമായി ബന്ധപ്പെട്ട് ലേഖനമാണ് അറസ്റ്റിലേക്ക് നയിച്ചത്. പണം, അധികമാർക്ക് എന്നിവക്കായി മധുര കാമരാജ് സർവകലാശാലയിലെ ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ നിർമലാ ദേവി വിദ്യാർഥിനികളോട് ആവശ്യപ്പെട്ടുവെന്നാണ് കേസ്. കേസിനെ പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവർണറുടെ ബന്ധവും ചൂണ്ടിക്കാട്ടിയിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *