രാഹുലിന് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി

  • 14
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ച് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി. പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിനും തന്റെ മോചനത്തിന് എതിർക്കാതിരുന്നതിലും രാഹുലിനോട് നന്ദി പറയുന്നതായി നളിനി വ്യക്തമാക്കി. ന്യൂസ് 18 ചാനലുമായി നടത്തിയ കത്തിടപാടിലാണ് നളിനി ഇക്കാര്യം വ്യക്തമാക്കുന്നത്

രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും അവരോട് താൻ ക്ഷമിക്കുന്നതായും രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജീവിതത്തിൽ വേദന നിറഞ്ഞ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവയൊക്കെ മറക്കാൻ ആഗ്രഹിക്കുകയാണ്. ഇനിയുള്ള ജീവിതം മകൾക്കൊപ്പം ജീവിക്കണം. ഞാനും പിതാവും ഉടൻ പുറത്തുവരുമെന്നും സന്തോഷകരമായ ജീവിതം അവൾക്കൊപ്പം നയിക്കുമെന്നും മകളെ അറിയിക്കാൻ ആഗ്രഹിക്കുന്നതായും നളിനി കത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചത്. എല്ലാ പ്രതികളെയും മോചിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്‌നാട് സർക്കാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *