നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി; രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള പരിപാടി സംപ്രേഷണം ചെയ്യരുത്

  • 10
    Shares

മോദി സ്തുതികൾക്കും ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിനുമായി ആരംഭിച്ച നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള പരിപാടികൾ സംപ്രേഷണം ചെയ്യാൻ പാടില്ലെന്നാണ് കമ്മീഷന്റെ ഉത്തരവ്. നേരത്തെ പി എം നരേന്ദ്രമോദി എന്ന ചിത്രം വോട്ടെടുപ്പ് ദിവസം കഴിയുന്നത് വരെ റിലീസ് ചെയ്യരുതെന്നും കമ്മീഷൻ ഉത്തരവിട്ടിരുന്നു

സർട്ടിഫിക്കറ്റ് ചെയ്യപ്പെടാത്ത പരിപാടികൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്ന് ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ നിർദേശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുവാദത്തോടു കൂടി രാഷ്ട്രീയ പരിപാടികൾ സംപ്രേഷണം ചെയ്യാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *