തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ; നാനാ പടേക്കറിനെതിരെ കേസെടുത്തു

  • 5
    Shares

നടി തനുശ്രീ ദത്തയുടെ പരാതിയിൽ നാനാ പടേക്കറിനെിതരെ മുംബൈ പോലീസ് കേസെടുത്തു. നാനാ പടേക്കറിന് പുറമെ കൊറിയോ ഗ്രാഫർ ഗണേഷ് ആചാര്യ, സംവിധായകൻ രാകേഷ് സാരംഗ്, നിർമാതാവ് സമി സിദ്ധീഖി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസെടുക്കുന്നതിന് മുമ്പായി വ്യക്തത വരുത്താനായി തനുശ്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു

ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീ ടു ക്യാമ്പയിന് തുടക്കം കുറിച്ചാണ് തനുശ്രീ നാനാ പടേക്കറിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. 2008ൽ ഷൂട്ടിംഗ് സെറ്റിൽ വെച്ച് നാനാ പടേക്കർ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *