അഭിനന്ദൻ രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി; വിംഗ് കമാൻഡറെ പാക്കിസ്ഥാൻ വാഗാ അതിർത്തിയിലെത്തിച്ചു

  • 12
    Shares

വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കന്യാകുമാരിയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തിന് മാതൃകയായ അഭിനന്ദൻ തമിഴ്‌നാട്ടുകാരനാണെന്നതിലും അഭിമാനമുണ്ട്.

ഉറിയിലെയും പുൽവാമയിലെയും ഭീകരാക്രമണത്തിന് ശേഷം ധീര സൈനികരുടെ കരുത്ത് രാജ്യം കാണുകയാണെന്നും മോദി പറഞ്ഞു.

അതേസമയം അഭിനന്ദനെ പാക് സൈന്യം വാഗാ അതിർത്തിയിൽ എത്തിച്ചു. നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചത്. പാക്കിസ്ഥാന്റെ ബീറ്റീംഗ് റിട്രീറ്റ് ചടങ്ങിനിടെ അഭിനന്ദനെ ഇന്ത്യൻ അതിർത്തിയിലേക്ക് കൈമാറുമെന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *