പ്രധാനമന്ത്രി ഇന്ന് മുതൽ ആഫ്രിക്കൻ പര്യടനത്തിലേക്ക്; റുവാൻഡയിലും സന്ദർശനം നടത്തും

Loading...
  • 17
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കൻ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ച് ദിവസം നീളുന്ന പര്യടനത്തിൽ റുവാൻഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും. 25ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച റുവാൻഡയിലാണ് മോദി ആദ്യം സന്ദർശനം നടത്തുക.

റുവാൻഡയിൽ ഇതാദ്യമായാണ് മോദി സന്ദർശനം നടത്തുന്നത്. റുവാൻഡ് പ്രസിഡന്റിന് സമ്മാനമായി 200 പശുക്കളെ മോദി നൽകും. പ്രസിഡന്റ് പോൾ കഗാമെയുടെ ഗിരിങ്ക പദ്ധതിയിലേക്കാണ് 200 പശുക്കളെ നൽകുന്നത്. ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു എന്ന ലക്ഷ്യത്തോടെ 2006ൽ റുവാൻഡ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഗിരിങ്ക

പരിപാലിക്കാനുള്ള സൗകര്യാർഥം പ്രദേശത്ത് നിന്നു തന്നെയുള്ള പശുക്കളെയാകും നൽകുക. പ്രസിഡന്റ് യോവെ മുസെവേനിയുമായി ചർച്ച നടത്തുന്ന മോദി വ്യവസായ സമ്മേളനത്തിലും പങ്കെടുക്കും. ഉഗാണ്ടയിൽ പാർലമെന്റിനെ മോദി അഭിസംബോധന ചെയ്യും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *