മഹാത്മാ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞ അനിൽ സൗമിത്രയെ ബിജെപി സസ്‌പെൻഡ് ചെയ്തു; പ്രഗ്യക്കും കേന്ദ്രമന്ത്രിക്കും എതിരെ ഒരു നടപടിയുമില്ല

മഹാത്മാ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് അധിക്ഷേപിച്ച ബിജെപി വക്താവ് അനിൽ സൗമിത്രയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ബിജെപിയുടെ എല്ലാ പദവികളിൽ നിന്നും ഇയാളെ പുറത്താക്കി.

മഹാത്മാ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നും കോൺഗ്രസാണ് ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവാക്കിയതെന്നുമായിരുന്നു ഇയാളുടെ വാക്കുകൾ. അങ്ങനെയൊരു രാഷ്ട്രപിതാവിനെ ഇന്ത്യക്ക് ആവശ്യമില്ലെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു.

അതേസമയം ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ച പ്രഗ്യാ സിംഗിനെതിരെ ബിജെപി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സ്‌ഫോടനക്കേസ് പ്രതിയായ ഹിന്ദു തീവ്രവാദിയാണ് പ്രഗ്യാ സിംഗ്. ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ഇവർ.

പ്രഗ്യാ സിംഗിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെയും ബിജെപി എംപി നളീൻകുമാർ കട്ടീലും രംഗത്തുവന്നിരുന്നു. ഗോഡ്‌സെയെ ഇരുവരും പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെയും ബിജെപി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *