സുരക്ഷാ ജീവനക്കാരെ തന്റെ കാറിൽ കയറ്റില്ല, അവർക്ക് പ്രത്യേക വാഹനം വേണം: കുത്തിയിരിപ്പ് സമരവുമായി നരേന്ദ്രമോദിയുടെ സഹോദരൻ

തന്റെ സുരക്ഷാ ജീവനക്കാർക്ക് പ്രത്യേക വാഹനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിയുടെ സഹോദരന്റെ കുത്തിയിരിപ്പ് സമരം. മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയാണ് ബാഗ്രു പോലീസ് സ്‌റ്റേഷനിൽ ഒരു മണിക്കൂറോളം നേരം കുത്തിയിരിന്ന് പ്രതിഷേധിച്ചത്.

ജയ്പൂരിലേക്ക് പോകുകയായിരുന്ന പ്രഹ്ലാദ് മോദിക്കൊപ്പം രണ്ട് പോലീസുകാരെ സുരക്ഷാ ജോലിക്കായി നിയോഗിച്ചിരുന്നു. നിയമപ്രകാരം ഇയാൾക്കൊപ്പം തന്നെയാണ് സുരക്ഷാ ജീവനക്കാരും യാത്ര ചെയ്യേണ്ടത്. എന്നാൽ തന്റെ കാറിൽ ഇവരെ കയറ്റാനാകില്ലെന്നും ഇവർക്ക് പ്രത്യേക വാഹനം നൽകണമെന്നും നരേന്ദ്രമോദിയുടെ സഹോദരൻ ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞിട്ടും മനസ്സിലാകാതെ ഇയാൾ സ്റ്റേഷനിൽ കുത്തിയിരിക്കുകയും ചെയ്തു

ഒടുവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ ഒരുവിധം പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് പോലീസുകാരെ ഒപ്പം കൊണ്ടുപോകാൻ ഇയാൾ തയ്യാറായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *