157 പദ്ധതികൾ, 30 മന്ത്രിസഭാ തീരുമാനങ്ങൾ, മുൻസിപ്പാലിറ്റി പശു തൊഴുത്തിന് വരെ നേരിട്ടെത്തി തറക്കല്ലിടൽ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ മോദിയുടെ ഓട്ടപ്രദക്ഷണം

  • 8
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ മോദി സർക്കാർ ഓടി നടന്ന് ഉദ്ഘാടനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും നടത്തുന്ന തിരക്കിലായിരുന്നു. ഒരു മാസത്തിനിടെ പ്രഖ്യാപിച്ചത് 157 പദ്ധതികളാണ്. ഈ ആഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ മാത്രം എടുത്തത് 30 തീരുമാനങ്ങൾ

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ചട്ടലംഘനം ആകുമെന്നിരെക്കെയാണ് പദ്ധതികളുടെ തിരക്കിട്ട പ്രഖ്യാപനവും ഉദ്ഘാടന മാമാങ്കവും മോദി നടത്തിയത്. ദേശീയ പാതികൾ, റെയിൽവേ ലൈനുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, വിമാനത്താവളങ്ങൾ, കുടിവെള്ള പദ്ധതികൾ ഇങ്ങനെ ചെറുതും വലുതുമായ നിരവധി പദ്ധതികൾക്കാണ് ചെറിയ കാലത്തിനുള്ളിൽ മോദി തുടക്കമിട്ടത്.

ചെറിയ പദ്ധതികൾ വരെ മോദി നേരിട്ടെത്തി ഉദ്ഘാടനം ചെയ്തു. മിക്കതും രാഷ്ട്രീയ പ്രചാരണമാക്കി ഉപയോഗിക്കാനും മോദി ശ്രദ്ധിച്ചു. ബാലാകോട്ട് മിന്നലാക്രമണം വരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി. മുൻസിപാലിറ്റി തലത്തിലുള്ള പശു സംരക്ഷണ കേന്ദ്രം പോലുള്ള പദ്ധതികളും മോദി നേരിട്ടെത്തി ഉദ്ഘാടനം ചെയ്തു. ഗാസിയാബാദ് മുൻസിപാലിറ്റിയിലെ ഗോശാലക്കാണ്് മോദി തറക്കല്ലിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *