നര ലോകേഷിന്റെ അച്ഛനെന്ന് ചന്ദ്രബാബു നായിഡുവിനെ വിശേഷിപ്പിച്ച് മോദി; യശോദ ബെന്നിന്റെ ഭർത്താവ് എന്ന് തിരിച്ചടിച്ച് നായിഡുവും

Loading...
  • 62
    Shares

ആന്ധ്രാ പ്രദേശ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശനങ്ങളാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ നടത്തിയത്. നായിഡുവും മകനും അഴിമതിക്കാരാണെന്ന് മോദി ആരോപിച്ചു. മോദിയുടെ ആരോപണങ്ങളോട് അതേ ഭാഷയിൽ തന്നെ തിരിച്ചടിച്ച് നായിഡുവും രംഗത്തുവന്നു

എപ്പോഴും താൻ സീനിയറാണെന്ന് പറയുന്ന ആളാണ് നായിഡു. അദ്ദേഹം കുതികാൽ വെട്ടുന്നതിലും കൂറുമാറുന്നതിലുമാണ് സീനിയർ. ഭാര്യപിതാവിനെ പിന്നിൽ നിന്ന് കുത്തിയവനാണ് ചന്ദ്രബാബു നായിഡുവെന്നും മോദി പറഞ്ഞു. നര ലോകേഷിന്റെ അച്ഛൻ എന്നാണ് നായിഡുവിനെ മോദി വിശേഷിപ്പിച്ചത്.

യശോദ ബെന്നിന്റെ ഭർത്താവ് എന്ന് മോദിയെ വിശേഷിപ്പിച്ചാണ് ചന്ദ്രബാബു നായിഡു തിരിച്ചടിച്ചത്. ലോകേഷിന്റെ അച്ഛനാണെന്നും ഭുവനേശ്വരിയുടെ ഭർത്താവാണെന്നും പറയുന്നതിൽ തനിക്ക് അഭിമാനമേയുള്ളു. എന്നാൽ നിങ്ങളൊരു ഭർത്താവ് പോലുമല്ല. യശോദ ബെന്നിനനെ വിവാഹം ചെയ്തു. ഒരു വിവാഹ മോചനം പോലുമില്ലാതെ അവരെ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് നായിഡു പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *