1988ൽ ഡിജിറ്റൽ ക്യാമറയും ഇ മെയിലും ഉപയോഗിച്ചെന്ന് മോദി ജി; ഇമ്മാതിരി നുണയനെ ഇതുവരെ കണ്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയ

1988ൽ തന്നെ ഡിജിറ്റൽ ക്യാമറയും ഇ മെയിലും ഉപയോഗിച്ചെന്ന പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിയുടെ അവകാശവാദത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ. ഇൻക്രെഡിബിൾ ലയർ എന്ന ഹാഷ് ടാഗ് ഇട്ടാണ് സോഷ്യൽ മീഡിയ മോദിയുടെ തള്ളലിനെ പരിഹസിക്കുന്നത്.

ഇന്ത്യയിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്ന അവകാശവാദത്തെയാണ് വിവരമുള്ളവർ പരിഹസിക്കുന്നത്. ന്യൂസ് നാഷൻസിന് നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ അവകാശവാദം. ഇതേ അഭിമുഖത്തിലാണ് വ്യോമസേനക്ക് മേഘം തിയറിയും പറഞ്ഞുകൊടുത്തതായി മോദി പറഞ്ഞത്.

അഹമ്മദാബാദിൽ വെച്ച് മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ ഫോട്ടോ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഞാനെടുത്തു. ഇത് ഇ മെയിൽ വഴി ഡൽഹിയിലേക്ക് അയച്ചുകൊടുത്തു. അന്ന് വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇ മെയിൽ ഉപയോഗിച്ചിരുന്നതെന്നും മോദി പറയുന്നു. പിറ്റേന്ന് ഡൽഹിയിൽ ചിത്രത്തിന്റെ കളർ പ്രിന്റ് കണ്ട അദ്വാനി ഞെട്ടിപ്പോയെന്നും മോദി പറഞ്ഞു

1995ൽ നമുക്ക് ഇ മെയിൽ ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതിന് മുമ്പ് തന്നെ മോദി എങ്ങനെയൊക്കെയോ ഇ മെയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധ രൂപ സുബ്രഹ്മണ്യ പരിഹസിക്കുന്നു. 1988ൽ പോലും പാശ്ചാതര്യ രാജ്യങ്ങളിൽ പോലും വളരെ കുറച്ചുപേർക്കെ ഇ മെയിൽ ലഭ്യമായിരുന്നുള്ളു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *