വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം, സ്വത്ത് 2.51 കോടി; നരേന്ദ്രമോദിയുടെ സത്യവാങ്മൂലം

വാരണാസിയിൽ മത്സരിക്കുന്ന നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിച്ചു. സത്യവാങ്മൂലത്തിൽ തനിക്ക് 2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി പറയുന്നത്. 1.41 കോടിയുടെ ജംഗമ സ്വത്തും 1.1 കോടി സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി.

ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 1978ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും 1983ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

എസ് ബി ഐയിൽ സ്ഥിരനിക്ഷേപമായി 1.27 കോടി രൂപയും കൈയ്യിൽ പണമായി 38750 രൂപയുമുണ്ട്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. കൂടാതെ 20000 രൂപയുടെ ബോണ്ടും എൻ എസ് സിയിൽ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇൻഷുറൻസ് പോളിസിയും തനിക്കുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു.

1.13 ലക്ഷം രൂപ വില മതിക്കുന്ന നാല് സ്വർണമോതിരങ്ങളും മോദിക്കുണ്ട്. ശമ്പളവും നിക്ഷേപത്തിൽ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാർഗമായി കാണിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *