വീരമൃത്യു വരിച്ച ജവാൻമാരുടെ മക്കളുടെ സ്‌കോർളർഷിപ്പ് തുക വർധിപ്പിച്ചു; രണ്ടാം മോദി സർക്കാരിന്റെ ആദ്യ തീരുമാനം

വീരമൃത്യു വരിച്ച ജവാൻമാരുടെ മക്കൾക്കുള്ള പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിക്കാൻ തീരുമാനം. ഇന്ന് ചേർന്ന രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആൺകുട്ടികളുടെ സ്‌കോളർഷിപ്പ് തുക 25 ശതമാനവും പെൺകുട്ടികളുടേത് 33 ശതമാനവുമാണ് വർധിപ്പിച്ചത്.

സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെയും പദ്ധതിയിൽ ചേർത്തിട്ടുണ്ട്. ആൺകുട്ടികൾക്ക് പ്രതിമാസം 2500 രൂപയും പെൺകുട്ടികൾക്ക് പ്രതിമാസം 3000 രൂപയും ലഭിക്കും. രാജ്യത്തെ സംരക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ആദ്യ തീരുമാനമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *