അവിശ്വാസ പ്രമേയം: ശിവസേന വിട്ടുനിൽക്കും; ബിജെഡി ചർച്ച ബഹിഷ്‌കരിച്ചു

Loading...
  • 7
    Shares

നരേന്ദ്രമോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും ശിവസേന വിട്ടുനിൽക്കും. ശിവസേനക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന നേരത്തെ പിൻവലിച്ചിരുന്നു. ബിജെപിക്ക് തിരിച്ചടി നൽകുന്നതാണ് ശിവസേനയുടെ നീക്കം.

അതേസമയം ബിജു ജനതാദൾ ചർച്ച ബഹിഷ്‌കരിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ലോക്‌സഭയിൽ 20 അംഗങ്ങളാണ് ബിജെഡിക്കുള്ളത്. ചർച്ചയിൽ പോലും മോദി സർക്കാരിനെതിരെ സംസാരിക്കാതെയുള്ള ബിജെഡിയുടെ ബഹിഷ്‌കരണം പ്രതിപക്ഷത്തിന് തിരിച്ചടിയും ഭരണപക്ഷത്തിന് ആശ്വാസം നൽകുന്നതുമാണ്.

യുപിഎ ഭരണവും നാല് വർഷമായി മോദി ഭരണവും കണ്ടുവെന്നും ഇവരാരും ഒഡീഷക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ആരോപിച്ചാണ് ബിജെഡി ചർച്ച ബഹിഷ്‌കരിച്ചത്. അവിശ്വാസ പ്രമേയം കൊണ്ട് യാതൊരു കാര്യമില്ലെന്നും ഇവർ ആരോപിച്ചു

ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രസംഗിച്ച ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഒരു മുന്നണിയിലുമില്ലാത്ത ടിആർഎസ്, എഡിഎംകെ എന്നിവരുടെ വോട്ടുകൾ ആർക്ക് വീഴുമെന്നത് നിർണായകമാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *