45 വർഷത്തെ തപസ്യകൊണ്ട് ഉണ്ടാക്കിയതാണ് എന്റെ ഇമേജ്, അതില്ലാതാക്കാൻ പറ്റില്ല: നരേന്ദ്രമോദി

ഇന്നത്തെ തന്റെ ഇമേജ് 45 വർഷത്തെ തപസ്യ കൊണ്ടുണ്ടാക്കിയതാണെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. തന്റെ പ്രതിച്ഛായ ഡൽഹിയിലെ വരേണ്യ വർഗം സൃഷ്ടിച്ചതല്ല. അങ്ങനെ സൃഷ്ടിച്ചെടുത്ത മിസ്റ്റർ ക്ലീൻ പ്രതിച്ഛായയുള്ള ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നുവെന്ന് രാജീവ് ഗാന്ധിയെ ഉദ്ദേശിച്ചുകൊണ്ട് മോദി പറഞ്ഞു

45 വർഷത്തെ പരിശ്രമം കൊണ്ടാണ് തന്റെ ഇമേജ് രൂപപ്പെടുത്തിയത്. നല്ലതോ ചീത്തയോ ആയാലും അത് ഇല്ലാതാക്കാൻ സാധിക്കില്ല. എന്നാൽ വരേണ്യ വർഗം സൃഷ്ടിച്ചെടുത്ത മിസ്റ്റർ ക്ലീൻ എന്ന വിശേഷിപ്പിക്കപ്പെട്ട പഴയ പ്രധാനമന്ത്രിയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നും മോദി ചോദിച്ചു

പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം കൂടുതലായി കേൾക്കുന്നയാളാണ് താൻ. കോൺഗ്രസിന്റെ മതേതരത്വം കാപട്യമാണ്. മുസ്ലിം വോട്ട് ബാങ്ക് പ്രീണനമാണ് കോൺഗ്രസിന്റേത്. എന്നാൽ മുസ്ലിങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *