ഗുഹയ്ക്കുള്ളിൽ ഒറ്റക്ക് ധ്യാനമിരുന്ന് മോദി; വിത്ത് ക്യാമറാമാൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേദാർനാഥിലെ ഗുഹയിൽ തപസ്സും പ്രാർഥനയുമായി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി കേദാർനാഥിലെത്തിയത്. ക്ഷേത്രത്തിന് സമീപത്തുള്ള ഗുഹയിൽ മോദി തപസ്സിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഗുഹയിൽ കട്ടിലൊക്കെ സെറ്റ് ചെയ്ത് മൂടിപ്പുതച്ച് തപസ്സിരിക്കുന്ന മോദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പക്ഷേ ചിരി പടർത്തുകയാണ്. ക്യാമറാനമാനൊപ്പം ഗുഹയ്ക്കുള്ളിൽ ധ്യാനിക്കാൻ കയറിയ മോദിയുടെ നടപടിയാണ് ചിരി പടർത്തുന്നത്.

നാളെ പുലർച്ചെ മോദി ബദരിനാഥിലേക്ക് തിരിക്കും. ഞായറാഴ്ച രാത്രിയോടെ ഡൽഹിയിലേക്ക് തിരികെ എത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *