മോദി അടിച്ചേ, മോദി അടിച്ചേയെന്ന് പാക്കിസ്ഥാൻകാർ നിലവിളിച്ചു; വ്യോമാക്രമണത്തിൽ സ്വയം പുകഴ്ത്തലുമായി പ്രധാനമന്ത്രി

  • 76
    Shares

ബാലാകോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻകാർ ഞെട്ടിയെഴുന്നേറ്റ് നിലവിളിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോയ്ഡയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉറി പോലുള്ള മിന്നലാക്രമണം നടത്തുമെന്നായിരുന്നു പാക്കിസ്ഥാൻ പ്രതീക്ഷിച്ചത്. അതിനാൽ അവർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. എന്നാൽ നമ്മൾ അവരുടെ മേലെ പറന്നുചെന്ന് പുലർച്ചെ മൂന്നരക്ക് ആക്രമണം നടത്തി. പാക്കിസ്ഥാൻകാർ ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റം മോദി ഞങ്ങളെ അടിച്ചേ, മോദി ഞങ്ങളെ അടിച്ചേ എന്ന് നിലവിളിച്ചു.

വ്യോമാക്രമണം നടന്നുവെന്ന് പാക്കിസ്ഥാൻ സമ്മതിച്ചതാണ്. എന്നാൽ ചിലർക്ക് ഇപ്പോഴും സംശയമാണ്. ഇന്ത്യയുടെ ചോറുണ്ണുന്നവർ പാക്കിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. സംശയങ്ങൾ ഉന്നയിക്കുന്ന ഇവരാരാണ്. ഇവരുടെ വാക്കുകൾ ആരെങ്കിലും വിശ്വസിക്കുമോയെന്നും മോദി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *