ചെലവിനുള്ള പൈസ തരുന്നത് അമ്മ, മമതാ ബാനർജി കൂർത്ത തരാറുണ്ട്; വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല: നരേന്ദ്രമോദി

വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് നരേന്ദ്രമോദി. കഠിനധ്വാനികളെ വിജയം പിന്തുടരും. വിരമിക്കേണ്ടി വരികയാണെങ്കിൽ എന്തെങ്കിലും ഉദ്യമം ഏറ്റെടുക്കും. സമൂഹ മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും മോദി വിശദമാക്കി.

തനിക്ക് ചെലവിനുള്ള തുക അമ്മ ഇപ്പോഴും തരാറുണ്ട്. ഞാൻ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 1962ലെ യുദ്ധസമയത്ത് ഗുജറാത്തിൽ നിന്നും പട്ടാളക്കാർ ട്രെയിനിൽ കയറുന്നത് കാണാറുണ്ടായിരുന്നു. അവരുടെ ത്യാഗങ്ങളും എനിക്ക് പ്രചോദനമായിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് നൽകാറില്ലെങ്കിലും മമതാ ബാനർജി എല്ലാ വർഷവും തനിക്ക് ഒന്നോ രണ്ടോ കുർത്തകൾ സമ്മാനമായി നൽകാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങൾ നൽകിയെന്നത് അറിഞ്ഞതു മുതൽ മമതയും പലഹാരങ്ങൾ തരാൻ തുടങ്ങിയെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *