പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ രാഹുലിന് തിടുക്കമെന്ന് മോദി; ലോക്‌സഭയിൽ ബഹളം

  • 8
    Shares

പ്രധാനമന്ത്രിയുടെ സീറ്റിലിരിക്കാൻ രാഹുൽ ഗാന്ധിക്ക് തിടുക്കമാണെന്ന് നരേന്ദ്രമോദി. അവിശ്വാസ പ്രമേയ ചർച്ചക്കിടെ രാഹുൽ തന്റെ അടുക്കലേക്ക് വന്ന് ആലിംഗനം ചെയ്ത സംഭവത്തെ കളിയാക്കി സംസാരിക്കുകയായിരുന്നു മോദി. വികസനത്തിന് എതിരായ ശബ്ദമാണ് അവിശ്വാസ പ്രമേയമെന്ന് മോദി പറഞ്ഞു

അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് നാശത്തിലേക്കാണ് നയിക്കുക. ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെ ലോക്‌സഭയിൽ ബഹളമയമായി. ടിഡിപി എംപിമാർ പ്രധാനമന്ത്രി ഇരിക്കുന്ന ഭാഗത്തേക്ക് നടന്നു. എന്നാൽ അനുരാഗ് ഠാക്കൂർ ഇവരെ തടഞ്ഞു. ഇതിനിടെ ഇടതുപക്ഷ തൃണമൂൽ അംഗങ്ങളും നടുത്തളത്തിലിറങ്ങി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *