രാജ്യം കേരളത്തോടൊപ്പമുണ്ടെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

  • 26
    Shares

ന്യൂഡൽഹി: പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന കേരളത്തോടൊപ്പം രാജ്യം മുഴുവനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രളയം കേരളത്തിലെ ജനജീവിതത്തെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഈ വിഷമഘട്ടത്തിൽ രാജ്യം മുഴുവൻ കേരളത്തിനൊപ്പമുണ്ടെന്ന് പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ മോദി പറഞ്ഞു

ജനങ്ങളുടെ ഉത്സാഹവും നിശ്ചയദാർഢ്യവും മൂലം കേരളം ഉയർത്തെഴുന്നേൽക്കുമെന്ന് തനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. സായുധസേനയിലെ ജവാൻമാർ കേരളത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നതായി നമുക്കറിയാം. ജനങ്ങളെ രക്ഷിക്കുന്നതിന് വായുസേന, നാവികസേന, കരസേന, ബിഎസ്എഫ്. സിഐഎസ്എഫ്, ഐഎഎഫ്എഫ് വിഭാഗങ്ങളിൽ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്

എൻഡിആർഎഫ് ജവാൻമാരുടെ കഠിനപരിശ്രമത്തെക്കുറിച്ചും എടുത്ത് പറയാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ഓണം ആശംസിക്കുന്നതായും മോദി അറിയിച്ചു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *