നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രണ്ടാമൻ രാജ്‌നാഥ് സിംഗ്, അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്.

രണ്ടാമനായി രാജ്‌നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. ബിജെപി അധ്യക്ഷൻ അമിത് ഷാ മൂന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. നിതിൻ ഗഡ്ഗരി, സദാനന്ദ ഗൗഡ, നിർമലാ സീതാരാമൻ എന്നിവരാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളിലായി സത്യപ്രതിജ്ഞ ചെയ്തത്.

ബിംസ്റ്റെക് രാഷ്ട്രത്തലവൻമാരെ സാക്ഷി നിർത്തിയാണ് മോദിയുടെ സത്യപ്രതിജ്ഞ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *