കാശ്മീരിലെ ജനങ്ങളെ ബന്ധിച്ച ചങ്ങല പൊട്ടിച്ചെറിഞ്ഞു; സർക്കാർ തീരുമാനത്തിന് ജനപിന്തുണയുണ്ട്: പ്രധാനമന്ത്രി

ജമ്മു കാശ്മീരിൽ സർക്കാർ സ്വീകരിച്ച നടപടികൾ രാഷ്ട്രീയ വ്യത്യാസത്തിന് ഉപരിയായി ജനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാശ്മീരിലെ നടപടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കാശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലാണ് പൊട്ടിച്ചെറിഞ്ഞിരിക്കുന്നതെന്നും മോദി പറഞ്ഞു

യുവാക്കൾ നേതൃത്വത്തിലെത്തുന്നതിന് കാശ്മീർ ഭരിച്ചിരുന്നവർക്ക് താത്പര്യമുണ്ടായിരുന്നില്ല. പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം 370ാം അനുച്ഛേദം ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു.

തത്പരകക്ഷികൾ, കുടുംബവാഴ്ച ആഗ്രഹിക്കുന്നവർ, ഭീകരവാദത്തിന് പിന്തുണ നൽകുന്നവർ എന്നിവരാണ് കാശ്മീരിലെ നടപടികളെ എതിർത്തത്. പക്ഷേ ജനങ്ങൾ ഒറ്റക്കെട്ടായി സ്വീകരിച്ചു. ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ലെന്നും മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *