മോദിക്ക് അമേരിക്കയിലേക്ക് പോകണം; വ്യോമപാത ഉപയോഗിക്കാൻ അനുവദിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് പോകുന്ന പ്രധാനമന്ത്രിയുടെ വിമാനത്തിനായി പാക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രക്ക് വേണ്ടിയാണ് നയതന്ത്ര തലത്തിൽ ഇന്ത്യ അനുമതി തേടിയത്.

ഇന്ത്യയുടെ ആവശ്യത്തോട് പാക് സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സെപ്റ്റംബർ 21നാണ് പ്രദാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. കഴിഞ്ഞാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിനും യാത്ര ചെയ്യാൻ ഇന്ത്യ പാക്കിസ്ഥാന്റെ അനുമതി തേടിയിരുന്നുവെങ്കിലും പാക് സർക്കാർ നിഷേധിക്കുകയായിരുന്നു.

ഓഗസ്റ്റിൽ മോദിക്ക് ഫ്രാൻസിലേക്ക് പോകുന്നതിനായി ഇന്ത്യ പാക്കിസ്ഥാനോട് വ്യോമപാതക്കായി അനുമതി തേടിയിരുന്നു. അന്ന് പാക്കിസ്ഥാൻ അനുമതി നൽകുകയും ചെയ്തു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *