വൈമാനികന്റെ തിരിച്ചുവരവിനായി രാജ്യം പ്രാർഥിക്കുമ്പോഴും രാഷ്ട്രീയ പരിപാടികൾ സജീവമാക്കി മോദി സർക്കാർ; ഒരു കോടി ബിജെപി പ്രവർത്തകരുമായി ഇന്ന് സംവാദം

Loading...
  • 37
    Shares

അതിർത്തിയിൽ സംഘർഷം അതിരൂക്ഷമായി തുടരുമ്പോഴും ഇന്ത്യൻ വൈമാനികൻ പാക് സൈന്യത്തിന്റെ കയ്യിൽ അകപ്പെട്ട ഗൗരവമായ സ്ഥിതി വിശേഷം നിലനിൽക്കുമ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയ പരിപാടികൾക്ക് ഒരു മുടക്കവും വരുത്താതെ നരേന്ദ്രമോദി സർക്കാർ. രാജ്യത്തുള്ള ഒരു കോടി ബിജെപി പ്രവർത്തകരുമായി മോദി നടത്തുന്ന സംവാദം ഇന്ന് തന്നെ നടക്കും. സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ സംവാദം മാറ്റിവെക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ഇതുണ്ടായില്ല

ലോകത്തെ ഏറ്റവും വലിയ വീഡിയോ കോൺഫറൻസ് എന്ന അവകാശവാദത്തോടെയാണ് ബിജെപി പരിപാടി നടത്തുന്നത്. ഇതുകൂടാതെ മോദി പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളൊന്നും മാറ്റിവെച്ചിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ ബാലാകോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കരുതിയെങ്കിലും അദ്ദേഹം നേരെ പോയത് രാജസ്ഥാനിലെ ബിജെപി റാലിയിൽ പങ്കെടുക്കാനായിരുന്നു.

ബുധനാഴ്ച നടന്ന സംഘർഷത്തിലാണ് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്ന് ആക്രമണം നടത്തിയതും തിരിച്ചുള്ള ആക്രമണത്തിൽ ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർന്നുവീഴുന്നതും. ഇതിൽ ഒന്ന് പാക് അധീന കാശ്മീരിലാണ് വീണത്. ഇതിലുണ്ടായിരുന്ന വിംഗ് കമാൻഡർ അഭിനന്ദ് വർധമാനാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടത്.

സ്ഥിതിഗതികൾ രൂക്ഷമായി തുടരുമ്പോഴും ഔദ്യോഗികമായി എന്തെങ്കിലും വിശദീകരണം നൽകാൻ കേന്ദ്രം തയ്യാറായിരുന്നില്ല. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിദേശകാര്യ വക്താവ് മാധ്യമങ്ങളെ കണ്ടത്. ഈ സമയം ദേശീയ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ഖേലോ ഇന്ത്യ ആപ് പുറത്തിറക്കുകയുമായിരുന്നു പ്രധാനമന്ത്രി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *