സർക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കാതെ പ്രതിപക്ഷം കാവൽക്കാരനെ അധിക്ഷേപിക്കുന്നു; ബിജെപിക്കാരോട് മോദി

  • 8
    Shares

സർക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവൽക്കാരനെ അധിക്ഷേപിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിവ് പോലെ ബിജെപിക്കാരുടെ റാലിയിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. കാവൽക്കാരൻ എന്നത്തേക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് സ്വയം പുകഴ്ത്താനും മോദി പതിവ് പോലെ മടിയൊന്നും കാണിച്ചില്ല

വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചിരിക്കുകയാണ് അവർ. കോൺഗ്രസും സഖ്യകക്ഷികളും സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണ്. ശത്രുവിനെ സഹായിക്കുന്ന പ്രസ്താവനകളാണ് ്‌വർ പുറത്തിറക്കുന്നതെന്നും മോദി പറഞ്ഞു.

ബിഹാറിലെ പട്‌നയിൽ നടന്ന സങ്കൽപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. നിതീഷ് കുമാറിനൊപ്പമാണ് മോദി വേദി പങ്കിട്ടത്. 10 വർഷങ്ങൾക്ക് ശേഷമാണ് മോദിയും നിതീഷ് കുമാറും ഒരുമിച്ച് വേദി പങ്കിടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *