മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം കിട്ടിയ ആരെങ്കിലുമുണ്ടോയെന്ന് രാഹുൽ; മോദി സർക്കാർ 17 രൂപ കൊടുത്ത് കർഷകരെ അപമാനിക്കുന്നു

  • 33
    Shares

അഴിമതിക്കാർക്ക് കോടികൾ നൽകുന്ന മോദി സർക്കാർ പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി വഴി പാവപ്പെട്ട കർഷകർക്ക് ദിവസേന 17 രൂപ മാത്രമാണ് നൽകുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പട്‌നയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ കിട്ടിയ ആരെങ്കിലുമുണ്ടോയെന്നും രാഹുൽ പരിഹസിച്ചു

പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പട്‌ന സർവകലാശാലയെ കേന്ദ്രസർവകലാശാലയായി ഉയർത്തുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. കാർഷിക കടങ്ങൾ എഴുതി തള്ളിയ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും രാഹുൽ അഭിനന്തിച്ചു. ബിഹാറിൽ ബിജെപി-ജെഡിയു സഖ്യം അടുത്ത തെരഞ്ഞെടുപ്പിൽ താഴെ വീഴുമെന്നും രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *