അനിൽ അംബാനി കീ ജയ് എന്ന് വിളിച്ച് സംസാരിക്കു; നരേന്ദ്രമോദിയോട് രാഹുൽ ഗാന്ധി

  • 10
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസാരം തുടങ്ങുന്നതിന് മുമ്പ് മോദി ഭാരത് മാതാ കീ ജയ് എന്നാകും വിളിക്കുന്നത്. പക്ഷേ അദ്ദേഹം പണിയെടുക്കുന്നത് അനിൽ അംബാനിക്ക് വേണ്ടിയാണ്. അപ്പോൾ അനിൽ അംബാനി കീ ജയ് എന്നോ നീരവ് മോദി കീ ജയ് എന്നോ വിളിച്ച് സംസാരിക്കുന്നതാകും നല്ലതെന്ന് രാഹുൽ പര#്ഞു

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. യുവാക്കളിലേക്ക് കടന്നുചെന്ന് അവരുടെ മനസ്സിലുള്ളത് അറിയാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മോദി തന്റെ ഒരു പ്രസംഗത്തിലും റഫാൽ ഇടപാടിനെ കുറിച്ച് സംസാരിക്കാറില്ല. പറഞ്ഞുകഴിഞ്ഞാൽ കാവൽക്കാരൻ കള്ളനാണെന്ന് ജനങ്ങൾ വിളിച്ചുപറയുമോ എന്ന ഭയമാണ് മോദിക്കെന്നും രാഹുൽ പരിഹസിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *