നുണകളെ മുന്നിൽ നിന്ന് നയിച്ച് നമ്മുടെ പ്രധാനമന്ത്രി; കോൺഗ്രസ് യോഗത്തിൽ ഭാരത് മാതാ കീ ജയ് എന്ന് ജനങ്ങൾ വിളിക്കുമ്പോൾ നേതാക്കൾ തടയുന്നുവെന്ന് മോദി

  • 11
    Shares

കോൺഗ്രസിന്റെ യോഗങ്ങളിൽ ജനങ്ങൾ ഭാരാത് മാതാ കീ ജയ് എന്ന് വിളിക്കുമ്പോൾ മുതിർന്ന നേതാക്കൾ ഇടപെട്ട് തടയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജ പ്രചാരണം ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ അഴിച്ചുവിടുന്നത്.

തെരഞ്ഞെടുപ്പ് റാലികളിൽ താൻ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് തടയാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി ആരോപിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ നേതാവ് ഇതുസംബന്ധിച്ച ഫത്വ പുറപ്പെടുവിച്ചെന്നും മോദി പറഞ്ഞു.

അനിൽ അംബാനിക്ക് വേണ്ടി പണിയെടുക്ക മോദി ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നതിനേക്കാൾ ഭേദം അനിൽ അംബാനി കീ ജയ് എന്നു വിളിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. ഇതാണ് മോദിയുടെ ആരോപണത്തിന് പിന്നിൽ

രാജ്യത്തെ യുവാക്കൾ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് തടയാൻ കോൺഗ്രസിന് എന്താണ് അധികാരമെന്നും മോദി ചോദിച്ചു. ഭാരത് മാതാ കീ ജയ് എന്നതിന് പകരം സോണിയാ ഗാന്ധി കീ ജയ് എന്ന മുദ്രവാക്യം മുഴക്കാനാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നുമുള്ള അടിസ്ഥാന രഹിതമായ ആരോപണം നമ്മുടെ പ്രധാനമന്ത്രി ഉന്നയിച്ചു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *