മോദിയുടെ പുതിയ ആരോപണം എത്തി: രാജീവ് ഗാന്ധിയും കുടുംബവും നേവി കപ്പലിൽ ഉല്ലാസ യാത്ര നടത്തി

പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിയുടെ പുതിയ ആരോപണം എത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെയാണ് ബിജെപി നേതാവിന്റെ ആരോപണം. അതിർത്തി രക്ഷക്കായുള്ള പടക്കപ്പൽ രാജീവ് ഗാന്ധി ഉല്ലാസ യാത്രക്ക് ഉപയോഗിച്ചെന്നാണ് മോദി ആരോപിക്കുന്നത്.

ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രാതിർത്തി സംരക്ഷിക്കാൻ ഐഎൻഎസ് വിരാട് നിർത്തിയിട്ട സമയം രാജീവ് ഗാന്ധിയും കുടുംബവും ഒരു ദ്വീപിലേക്ക് അവധിക്കാല യാത്ര നടത്താൻ വിട്ടുകൊടുത്തു. ഐ എൻ എസ് വിരാടിനെ ടാക്‌സിയായി ഉപയോഗിച്ച ആദ്യ കുടുംബമാണ് രാജീവ് ഗാന്ധിയുടേതെന്നും മോദി ആരോപിച്ചു

പത്ത് ദിവസമാണ് യുദ്ധക്കപ്പൽ ഉല്ലാസ യാത്രക്ക് വേണ്ടി ഉപയോഗിച്ചത്. രാജീവ് ഗാന്ധിയുടെ ഭാര്യയുടെ ബന്ധുക്കളും അതിലുണ്ടായിരുന്നു. വിദേശികളെ യുദ്ധക്കപ്പലിൽ കയറ്റി ദേശസുരക്ഷ ബലി കഴിച്ചു. കോൺഗ്രസ് കുടുംബാധിത്യ പാർട്ടിയാണ്. അവരോടൊപ്പം ചേർന്നു നിൽക്കുന്നവരും കുടുംബവാഴ്ചയാണ് നടപ്പാക്കുന്നത്. എന്നാൽ ബിജെപി എല്ലാവരുടെയും വികസനത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *