വോട്ട് ചെയ്യാനെത്തുമ്പോഴും മോദിക്ക് റോഡ് ഷോ വേണം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

നരേന്ദ്രമോദി അഹമ്മദാബാദിൽ വോട്ട് ചെയ്യാനെത്തിയത് റോഡ് ഷോ നടത്തി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന ഗാന്ധി നഗറിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് നരേന്ദ്രമോദി റോഡ് ഷോ നടത്തിയത്.

തുറന്ന വാഹനത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് നടുവിലൂടെയായിരുന്നു മോദി എത്തിയത്. പാർട്ടി ചിഹ്നങ്ങളും ബിജെപി പതാകയും വീശിയാണ് മോദിയ്ക്ക് സ്വീകരണമൊരുക്കിയത്. വോട്ട് ചെയ്ത ശേഷവും റോഡിലൂടെ നടന്ന് ബിജെപിക്കാരെ അഭിവാദ്യം ചെയ്തുള്ള ഷോയും നരേന്ദ്രമോദി നടത്തിയിരുന്നു.

വോട്ടെടുപ്പ് മേഖലയിൽ പോളിംഗ് അവസാനിക്കുന്നത് വരെയുള്ള 48 മണിക്കൂറിനിടയിൽ ഏതെങ്കിലും തരത്തിലുള്ള പൊതുയോഗങ്ങളോ ജാഥകളോ പാടില്ലെന്നാണ് നിയമം. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ബിജെപി നേതാവ് തന്നെ ഇത് ലംഘിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *