പുൽവാമ ഭീകരാക്രമണം അറിഞ്ഞിട്ടും ഷൂട്ടിംഗ് തുടർന്ന പ്രധാനമന്ത്രി; ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി

  • 119
    Shares

പുൽവാമ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവമറിയുമ്പോൾ ഷൂട്ടിംഗ് തിരക്കിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാൻമാർ വീരമൃത്യു വരിച്ച സംഭവമറിഞ്ഞിട്ടും ഷൂട്ടിംഗ് നിർത്താൻ മോദി തയ്യാറായുമില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ചിത്രങ്ങൾ സഹിതം ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്.

ഭീകരാക്രമണം നടന്ന വാർത്ത വന്നതിന് നാല് മണിക്കൂറിന് ശേഷവും മോദി ഷൂട്ടിംഗ് തുടർന്നതായി രാഹുൽ ആരോപിച്ചു. പരസ്യ ചിത്രീകരണത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു കൊണ്ടാണ് രാഹുലിന്റെ ആരോപണം. ജിം കോർബെറ്റിലെ ദേശീയ പാർക്കിലായിരുന്നു മോദിയുടെ ഷൂട്ടിംഗ്. വൈകുന്നേരം ആറര വരെ ഷൂട്ടിംഗ് തുടർന്നു. 6.45ന് ചായയും ഭക്ഷണവും കഴിച്ചാണ് മോദി മടങ്ങിയതും.

ഭീകരാക്രമണം അറിഞ്ഞതിന് ശേഷം മോദി ഭക്ഷണം പോലും കഴിച്ചില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് കോൺഗ്രസ് പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *