ഗുജറാത്തിനെ ദക്ഷിണ കൊറിയ ആക്കാനായിരുന്നു ആഗ്രഹമെന്ന് നരേന്ദ്രമോദി

  • 9
    Shares

2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് ഗുജറാത്തിനെ ദക്ഷിണ കൊറിയയെ പോലെയാക്കാൻ ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റേത് രാജ്യത്തേക്കാളും ശക്തമാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനവുമെന്നും ഉത്തരാഖണ്ഡിൽ ഇൻവെസ്‌റ്റേഴ്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു

2001 ഒക്ടോബർ ഏഴിന് മുഖ്യമന്ത്രിയായി ചുമലയേറ്റപ്പോൾ തനിക്ക് അനുഭവ സമ്പത്തില്ലായിരുന്നു. ഭരണത്തിൽ താൻ പുതിയതായിരുന്നു. ഗുജറാത്തിലെ വികസനത്തിൽ എന്ത് മാതൃകയാണ് താങ്കൾ സ്വീകരിക്കാൻ പോകുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. സ്വാഭാവികമായും അമേരിക്ക, ഇംഗ്ലണ്ട് എന്നെല്ലാമാണ് പലരും ഉത്തരം പറയുക. എന്നാൽ തന്റെ ആഗ്രഹം ദക്ഷിണ കൊറിയയെ പോലെ ആക്കാനാണെന്ന് പറഞ്ഞു

ഗുജറാത്തും ദക്ഷിണ കൊറിയയും തമ്മിൽ ജനസംഖ്യയിലുള്ള സാമ്യത പോലും മാധ്യമപ്രവർത്തകന് താൻ വിശദീകരിച്ചു കൊടുത്തു. രാജ്യത്തെ വ്യവസായ സൗഹൃദമാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായും മോദി പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *