തെരഞ്ഞെടുപ്പ് അടുത്തതോടെ വിദേശത്ത് പോകാതെ രാജ്യത്ത് ഓടിനടന്ന് മോദി; അഞ്ച് ദിവസത്തിനിടെ സന്ദർശിക്കുന്നത് പത്ത് സംസ്ഥാനങ്ങൾ

Loading...
  • 92
    Shares

തെരഞ്ഞെടുപ്പ് അടുത്തതോടെ പരമാവധി സംസ്ഥാനങ്ങളിൽ ഓടിയെത്താനുള്ള തിടുക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ തിരിച്ചുവരവ് ഉറപ്പില്ലാത്ത സാഹചര്യത്തിൽ മോദി നേരിട്ടാണ് ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുന്നത്. ഫെബ്രുവരി 8 മുതലുള്ള അഞ്ച് ദിവസങ്ങളിൽ മോദി പത്ത് സംസ്ഥാനങ്ങളിലാണ് സന്ദർശനം നടത്തുക

ശനിയാഴ്ച പശ്ചിമ ബംഗാൡ എത്തുന്ന മോദി ഞായറാഴ്ച ജമ്മു കാശ്മീരിലേക്ക് തിരിക്കും. ഫെബ്രുവരി എട്ടിന് ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ പര്യടനം നടത്തും. ഛത്തിസ്ഗഢിൽ റായ്ഗറിലാണ് ആദ്യ റാലി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റ ശേഷം ആദ്യമായാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. അസ്സമിലേക്ക് തിരിക്കുന്ന മോദി അന്നേ ദിവസം അവിടെ തങ്ങും

ഫെബ്രുവരി 9ന് ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിക്കും. തുടർന്ന് അരുണാചൽപ്രദേശിലേക്ക് പോകും. ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് തറക്കല്ലിട്ട ശേഷം മോദി ത്രിപുരയിലേക്ക് തിരിക്കും. ഇവിടെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പങ്കെടുക്കും.

ഫെബ്രുവരി 10ന് തമിഴ്‌നാട്ടിലും, ആന്ധ്രയിലും കർണാടകയിലുമാണ് മോദിയുടെ പ്രചാരണം. തമിഴ്‌നാട്ടിലെ തിരൂപ്പൂരും കർണാടകയിൽ ഹബ്ബാലിയിലും ആന്ധ്രയിലെ ഗൂണ്ടൂരിലുമാണ് റാലികൾ. ഫെബ്രുവരി 11ന് യുപിയിലാണ് മോദിയുടെ പരിപാടികൾ. ഫെബ്രുവരി 12ന് ഹരിയാനയിലെ സ്വച്ഛ് ശക്തി പരിപാടിയിൽ പങ്കെടുക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *