ശബ്ദനിരോധിത മേഖല: പത്രസമ്മേളനം വിളിച്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരുന്ന മോദിയെ ട്രോളി ദി ടെലഗ്രാഫ്

പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാതിരുന്ന നരേന്ദ്രമോദിയെ പരിഹസിച്ച് ദി ടെലഗ്രാഫ് പത്രം. വാർത്താ സമ്മേളനത്തിൽ മോദിയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങൾ നിരത്തി വെച്ചതിനൊപ്പം ശബ്ദനിരോധിത മേഖലയെന്നും ഹോണടിക്കരുതെന്നുമുള്ള ചിഹ്നം നൽകിയാണ് പത്രം മോദിയെ പരിഹസിക്കുന്നത്.

ദി ടെലഗ്രാഫിന്റെ ഫസ്റ്റ് പേജിലാണ് മോദിയെ അതിരൂക്ഷമായി പരിഹസിക്കുന്നത്. മോദി നൽകാതെ പോയ ഉത്തരങ്ങൾക്കായി സ്ഥലം ഒഴിച്ചിടുകയും ചെയ്തു. ഇതിന് തൊട്ടുതാഴെ രാഹുൽ ഗാന്ധി പത്ര സമ്മേളനത്തിൽ മറുപടി നൽകി കൊണ്ടിരിക്കുകയാണെന്ന മറ്റൊരു വാർത്തയും പത്രം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *