മോദി വാചക കസർത്ത് തുടങ്ങി; നാല് വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും

  • 54
    Shares

പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ വാചക കസർത്ത് പുനരാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഉത്തർപ്രദേശിൽ നടന്ന പരിപാടിയിൽ മോദി നടത്തിയത്. നാല് വർഷത്തിനുള്ളിൽ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്ത് പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും മോദി അവകാശപ്പെട്ടു

രോഗികൾ, പാവപ്പെട്ടവർ, കുട്ടികൾ, യുവാക്കൾ, കർഷകർ എന്നിങ്ങനെ എല്ലാവർക്കും ശ്രദ്ധ നൽകുന്ന പുതിയ ഇന്ത്യയാണ് കേന്ദ്രസർക്കാർ സ്വപ്‌നം കാണുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 5 കോടി ഇന്ത്യക്കാരുടെ ദാരിദ്ര്യം മാറ്റിയെന്നും മോദി അവകാശപ്പെട്ടു. പാവപ്പെട്ടവർക്ക് മരുന്ന്, കർഷകർക്ക് കാർഷിക സൗകര്യങ്ങൾ, കുട്ടികൾക്ക് വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിൽ എന്നിവാണ് സർക്കാരിന്റെ മുദ്രാവാക്യം

അധികാരത്തിൽ ഇരുന്നപ്പോൾ ഒന്നും ചെയ്യാത്ത കോൺഗ്രസ് പ്രതിപക്ഷത്തായപ്പോൾ കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയാണ്. നിങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ടാണ് പദ്ധതികളൊന്നും പൂർത്തികരിക്കാതിരുന്നതെന്നും മോദി ചോദിച്ചു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *