കഴിഞ്ഞ 48 മാസങ്ങളിലായി മോദി സന്ദർശിച്ചത് 50 രാജ്യങ്ങൾ; ചെലവായത് 355 കോടി

  • 25
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളുടെയും ചെലവായ തുകയുടെയും കണക്കു വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രിയായതിന് ശേഷം മോദി നടത്തിയ വിദേശയാത്രകൾക്കായി ചെലവാക്കിയത് 355 കോടി രൂപയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയായതിന് ശേഷം 48 മാസത്തിനിടെ 50ലധികം രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. കഴിഞ്ഞ നാല് വർഷത്തിൽ 165 ദിവസവും മോദി കഴിഞ്ഞത് വിദേശത്താണ്. ബംഗളൂരുവിലെ വിവരാവകാശ പ്രവർത്തകനായ ഭീമപ്പ ഗദാദിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്.

ഫ്രാൻസ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയ്ക്കാണ് മോദി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചിരിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലേക്ക് നടന്ന യാത്രക്കായി 31.32 കോടി രൂപയാണ് ചെലവായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റിൽ പക്ഷേ അവസാനം നടത്തിയ 12 യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകൾ നൽകിയിട്ടില്ല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *