ഗോഡ്‌സെയെ വാഴ്ത്തി ബിജെപിയുടെ കേന്ദ്രമന്ത്രി അടക്കമുള്ള നേതാക്കൾ; പ്രഗ്യാ സിംഗിന് പിന്തുണയും

ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ വാഴ്ത്തി ബിജെപിയുടെ നേതാക്കൾ. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന ബിജെപി സ്ഥാനാർഥിയും സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമർശത്തിന് കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയും ബിജെപി എംപി നളിൻകുമാർ കട്ടീലും പിന്തുണ അറിയിച്ചു. പ്രഗ്യാ മാപ്പ് പറയേണ്ടെന്നും ഗോഡ്‌സെയെ കുറിച്ച് ചർച്ച ഉയരുന്നതിൽ സന്തോഷമുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു

ഏഴ് പതിറ്റാണ്ടിന് ശേഷം ഗോഡ്‌സെയെ കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ സന്തോഷമുണ്ടെന്ന് നളിൻകുമാർ കട്ടീൽ പറഞ്ഞു. ഒരാളെ കൊന്ന ഗോഡ്‌സെയാണോ 17,000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ കൂടുതൽ ക്രൂരനെന്ന് പരിശോധിക്കണമെന്നും ബിജെപി എംപി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *