പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിക്കുന്നു; രാജ്യത്തെ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ തീരുമാനമെടുത്ത് കേന്ദ്രസർക്കാർ. ആഗോളതലത്തിൽ വൻ സ്വാധീനമുള്ള വലിയ ബാങ്കുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് മുന്നിലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു

പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂനൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവ ഒറ്റ ബാങ്കാക്കി മാറ്റുന്നതോടെ എസ് ബി ഐക്ക് പിന്നിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. കാനറ, സിൻഡിക്കേറ്റ് ബാങ്കുകളെയും പരസ്പരം ലയിപ്പിക്കും. ഇവ ഒന്നാകുന്നതോടെ രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി മാറും

യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും തമ്മിൽ ലയിപ്പിക്കും. ഇത് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കായി മാറുമെന്നും ധനമന്ത്രി പറഞ്ഞു

ഇന്ത്യൻ ബാങ്കിനെയും അലഹബാദ് ബാങ്കിനെയും ലയിപ്പിക്കും. ഇത് രാജ്യത്തെ ഏഴാമത്തെ വലിയ ബാങ്കായി മാറും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ഇതോടെ 12 ആയി ചുരുങ്ങും.

നേരത്തെ എസ് ബി ഐയുമായി അസോസിയേറ്റഡ് ബാങ്കുകളെ കേന്ദ്രം ലയിപ്പിച്ചിരുന്നു. പിന്നാലെ ബാങ്ക് ഓഫ് ബറോഡയും ദേനാ ബാങ്കും, വിജയാ ബാങ്കും തമ്മിൽ ലഭിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *